'സമഗ്രാധിപത്യത്തിനും ഫാസിസത്തിനുമെതിരെ മുട്ടുകുത്താതെ നിവര്‍ന്നുനില്‍ക്കാന്‍..' മുഖ്യമന്ത്രിയുടെ പ്രസംഗം

Dec 13, 2019, 7:52 PM IST

രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമകളിലൂടെ എല്ലാ അതിജീവന പോരാട്ടങ്ങള്‍ക്കും മനസുകൊണ്ട് നാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സഹജീവികളുടെ സഹനങ്ങളില്‍ അവര്‍ക്കൊപ്പം നിന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നും ഗൗരി ലങ്കേഷിന്റെയും ധാബോല്‍ക്കറുടെയും കുല്‍ബര്‍ഗിയെയും കൊലപാതകം അതാണ് തെളിയിക്കുന്നതെന്നും ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.