പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടപടി ശക്തമാക്കാന്‍ സര്‍ക്കാരിന്റെ സര്‍വകക്ഷിയോഗം

Dec 24, 2019, 3:42 PM IST

സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മത സാമുദായിക നേതാക്കളുടെ യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം സ്വരൂപിക്കാനാണ് മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനമായത്.