സ്വപ്നയുടെ നിയമനം; വിവാദമുണ്ടായപ്പോഴാണ് നിയമനത്തെപ്പറ്റി അറിഞ്ഞതെന്ന് മുഖ്യമന്ത്രി

Oct 10, 2020, 7:26 PM IST

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാർക്കിലെ നിയമനത്തെക്കുറിച്ച് താൻ അറിഞ്ഞത് വിവാദമുണ്ടായ ഘട്ടത്തിൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരമൊരു നിയമനത്തിന് സാധാരണ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.