'ബ്രേക്ക് ദി ചെയിൻ' ജീവിതരീതി പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

Jul 18, 2020, 6:34 PM IST

വീടുകളിൽ നിന്ന് പുറത്തുപോകുന്നവർ തിരികെ വീട്ടിലെത്തുമ്പോൾ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തിയും ടെസ്റ്റുകളുടെ എണ്ണം കൂട്ടിയും രോഗ വ്യാപനം തടയാനുള്ള ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.