May 10, 2020, 1:05 PM IST
അതിര്‍ത്തിയില്‍ ഇതുവരെ എത്തിയവര്‍ക്ക് പാസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇനി ആര്‍ക്കും അതിര്‍ത്തിയില്‍ വെച്ച് പാസ് നല്‍കില്ല. അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് താമസ സൗകര്യം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വന്ന പലര്‍ക്കും അന്യസംസ്ഥാനങ്ങളുടെ പാസ് പോലുമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.