മലപ്പുറത്ത് കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു, മരണം പരിശോധനാഫലം വരാനിരിക്കെ

Apr 18, 2020, 8:31 AM IST

മലപ്പുറത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചു. കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.