സനൂപിനെ കുത്തിയത് നന്ദനെന്ന് പരിക്കേറ്റവര്‍; അക്രമി സംഘത്തിലെ 4 പേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു

Oct 5, 2020, 8:58 AM IST

തൃശൂര്‍ പുതുശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിയത് ബിജെപി പ്രവര്‍ത്തകന്‍ നന്ദന്‍ എന്ന് പരിക്കേറ്റവര്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പ്രതികളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. നന്ദന്‍, സതീഷ്, ശ്രീരാഗ്, അഭയരാജ് എന്നിവരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് എന്നാണ് സൂചന.