മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു, എസ്‌ഐക്കെതിരെ കൊലവിളിയുമായി സിപിഎം നേതാവ്

Nov 20, 2019, 5:48 PM IST

മുസ്ലീം വര്‍ഗീയവാദിയെന്നാരോപിച്ച് വടകര എസ്‌ഐ കെ എ ഷറഫുദ്ദീനെതിരെ സിപിഎം നേതാക്കളുടെ കൊലവിളി പ്രസംഗം. വടകര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സിപിഎം, എസ്‌ഐയെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.