'ആരും തിരിഞ്ഞുനോക്കിയിട്ടില്ല, ആഹാരവും തന്നിട്ടില്ല'; ആനത്തലവട്ടത്തോട് ചോദ്യങ്ങളുമായി പ്രവാസി

Jun 17, 2020, 5:39 PM IST

റൂമില്‍ ഒപ്പമുള്ളയാള്‍ മരിച്ചപ്പോള്‍, ആശുപത്രിയിലേക്ക് കൊണ്ടുപോയി അതേ വീട്ടില്‍ തിരിച്ചെത്തിച്ച് 28 മണിക്കൂറോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ തുറന്നുപറഞ്ഞ് റിയാദില്‍ നിന്നുള്ള സബീര്‍ എന്ന പ്രേക്ഷകന്‍. തങ്ങള്‍ക്കിവിടെ ആഹാരം തരാന്‍ പോലും ആരുമില്ലെന്നും, ചര്‍ച്ചയിലുണ്ടായിരുന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ മനസിലാക്കാനാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.