ചോദ്യമുനയില്‍ ബിനീഷ്; മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷെന്ന് ഇഡി

Oct 30, 2020, 7:44 AM IST

മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസിനെ സംബന്ധിച്ചും അന്വേഷിക്കും.