അനൂപിന്റെ ഡെബിറ്റ് കാര്‍ഡ് കണ്ടെടുത്തതിന് ഡ്രൈവര്‍ സാക്ഷിയെന്ന് ഇഡി; മഹസറില്‍ ഒപ്പിടാതെ മടങ്ങില്ലെന്ന് നിലപാട്

Nov 5, 2020, 8:54 AM IST

ബിനീഷിന്‍റെ വീട്ടില്‍ ഇന്നലെ രാത്രി പരിശോധന അവസാനിപ്പിച്ചുവെന്ന് ഇഡി. എന്നാല്‍ മഹസര്‍ ഒപ്പിട്ട് നല്‍കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് ഇഡി പറയുന്നു. അനൂപ് മുഹമ്മദിന്റെ കാര്‍ഡ് കണ്ടെടുക്കുമ്പോള്‍ ഡ്രൈവര്‍ സാക്ഷിയായി ഉണ്ടായിരുന്നു. എന്നാല്‍ കുടുംബം ഇത് നിഷേധിക്കുകയാണെന്നും ഇഡി വ്യക്തമാക്കി.