'പള്ളി പണം ആവശ്യപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു'; അടിമലത്തുറ തീരവില്‍പ്പനയില്‍ മേഴ്‌സികുട്ടിയമ്മ

Feb 6, 2020, 10:44 AM IST

അടിമലത്തുറയില്‍ ഭവനപദ്ധതി കൊണ്ടുവന്നത് സര്‍ക്കാരാണെന്നും എന്നാല്‍ വെള്ളക്കെട്ട് പ്രശ്‌നം ഉന്നയിച്ച് വൈദികര്‍ തടയുകയായിരുന്നുവെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ. തീരഭൂമിയില്‍ പദ്ധതി വേണ്ടെന്നും പള്ളി നിലപാടെടുത്തു, ഇതേ തീരഭൂമിയാണ് പള്ളിക്കമ്മിറ്റി കയ്യേറിയത്. റവന്യൂ വകുപ്പ് നടപടിയെടുക്കട്ടെ എന്നും മന്ത്രി പ്രതികരിച്ചു.