നൂറോളം അതിഥി തൊഴിലാളികള്‍ ഒത്തുകൂടി, സാമൂഹിക അകലം പാലിക്കാതെ സര്‍ക്കാര്‍ സഹായം

Apr 4, 2020, 3:38 PM IST


കൊച്ചി വാതുരുത്തിയില്‍ സമ്പര്‍ക്ക വിലക്ക് മറികടന്ന് സര്‍ക്കാരിന്റെ സഹായ വിതരണം. അതിഥി തൊഴിലാളികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്ന സ്ഥലത്താണ് ശാരീരിക അകലം പാലിക്കാതെ ജനങ്ങള്‍ തിങ്ങികൂടിയത്. അതേസമയം നിയന്ത്രണങ്ങള്‍ പാലിച്ചാണ് കിറ്റ് വിതരണം നടത്തിയതെന്ന് തഹസില്‍ദാര്‍ പ്രതികരിച്ചു.