ലോക്ക് ഡൗണില്‍ കേരളം, എന്തൊക്കെ പ്രവര്‍ത്തിക്കും? എന്തൊക്കെ പ്രവര്‍ത്തിക്കില്ല ?

Mar 23, 2020, 7:12 PM IST

മാര്‍ച്ച് 31 വരെ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം ആശുപത്രി എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസ് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ ആളുകള്‍ എത്തിച്ചേരുന്ന ചടങ്ങുകള്‍ നിര്‍ത്തിവെയ്ക്കും. ഹോം ഡെലിവറി പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.