ലോക്ക് ഡൗണ്‍ ഇളവിലെ ഉത്തരവ് തിരുത്തി കേരളം; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല

Apr 20, 2020, 12:23 PM IST

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയുള്ള ഉത്തരവ് തിരുത്തി കേരളം. മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ബൈക്കില്‍ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനാകില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. പാഴ്സലിന് മാത്രമാണ് അനുമതി.