സഭാതര്‍ക്കം മൃതദേഹം സംസ്‌കരിക്കാന്‍ തടസമാകരുത്, ഇടപെടലുമായി സര്‍ക്കാര്‍

Jan 1, 2020, 11:39 AM IST

മൃതദേഹം വച്ച് തര്‍ക്കം നടക്കുന്നതിനെതിരെ നിയമനിര്‍മ്മാണവുമായി സര്‍ക്കാര്‍. മന്ത്രിസഭ ഓര്‍ഡിനന്‍സിന് അനുമതി നല്‍കി. ഇനിമുതല്‍ ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കമുള്ള പള്ളികളില്‍ കുടുംബ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കാം.