ചീഫ് ജസ്റ്റിസ് 14 ദിവസത്തെ നിരീക്ഷണത്തില്‍; സ്വയം നിരീക്ഷണമെന്ന് ഹൈക്കോടതി വൃത്തങ്ങള്‍

Apr 29, 2020, 3:02 PM IST


കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ക്വാറന്റൈനില്‍. തമിഴ്‌നാട്ടില്‍ പോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വാളയാറില്‍ വെച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസിനെയും ഒപ്പമുള്ള ഉദ്യോഗസ്ഥരെയും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ ചീഫ് ജസ്റ്റിസും നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ടത്.