കെഎം മാണിയെ അനുസ്മരിച്ച് നിയമസഭ; ബജറ്റ് സമ്മേളനം തുടങ്ങി

May 27, 2019, 10:23 AM IST


നിമയസഭ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങി. കെഎം മാണിയെ അനുസ്മരിച്ചാണ് നിയമസഭ യോഗം ആരംഭിച്ചത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കെഎം മാണിയെ അനുസ്മരിച്ച് സംസാരിച്ചു. സഭയിലെ മാണിയുടെ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മാണിയെ അനുസ്മരിച്ചു.