'രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ വിവരം നൽകിയിട്ടുതന്നെ വരണം'; മാധ്യമങ്ങളോട് സംസാരിച്ച് ആരോഗ്യമന്ത്രി

Jan 31, 2020, 2:33 PM IST

കൊറോണ വൈറസുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ അവയെയും ഉൾപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരുപാടുപേർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളുമായി  സഹകരിക്കുന്നുണ്ടെന്നും എന്നാൽ അപൂർവ്വം ചിലർ ഇതിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നും അത് പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.