റോയ് കുര്യനെതിരെ പിഴയടയ്ക്കാനുള്ള കുറ്റം മാത്രം, കോടതി തീരുമാനിക്കട്ടെയെന്ന് പൊലീസ്

Jul 29, 2020, 9:49 AM IST

കൊവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ഇടുക്കി രാജാപ്പാറയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയതിന് പിടിയിലായി പുറത്തിറങ്ങിയ ശേഷം കോതമംഗലത്ത് റോഡ് ഷോ നടത്തിയ ക്വാറി മുതലാളി റോയ് കുര്യന്റെ വാഹനങ്ങള്‍ കണ്ടുകെട്ടി. ജനപ്രതിനിധികളടക്കം 200ലധികം പേരെ പങ്കെടുപ്പിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ചതിന്റെ പേരില്‍ ഒരുമാസം മുമ്പ് പിടിയിലായ റോയ് കുര്യന്‍ ജാമ്യത്തിലിറങ്ങിയായിരുന്നു പുതിയ അഭ്യാസം.