ഉത്തരവ് കത്തിച്ച അധ്യാപകരെ ആര്‍ത്തിപണ്ടാരങ്ങളെന്ന് വിളിച്ച് മന്ത്രി കടകംപള്ളി; വീഡിയോ

Apr 28, 2020, 2:43 PM IST


സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്ന പണം നല്‍കില്ലെന്ന് പറഞ്ഞ അധ്യാപകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരം ആര്‍ത്തിപണ്ടാരങ്ങളെ അകറ്റി നിര്‍ത്തണമെന്നാണ് കുട്ടികള്‍ നല്‍കുന്ന സന്ദേശമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പ്രയോഗം പദവിക്ക് നിരക്കാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.