മല കയറുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല, ദിവസം 250 ഭക്തര്‍; കൂട്ടം ചേര്‍ന്ന് ദര്‍ശനത്തിനെത്തരുത്

Oct 15, 2020, 6:44 PM IST

ശബരിമലയില്‍ നാളെ മുതല്‍, വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്ക് ദര്‍ശനാനുമതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച  കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. 10 വയസിനും 60 വയസിനും ഇടയ്ക്കുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അവസരം.