പെട്രോള്‍ പമ്പുകളിലെ അളവില്‍ കൃത്രിമം; നടപടിയെടുക്കാതെ ലീഗല്‍ മെട്രോളജി വകുപ്പ്

May 22, 2019, 11:40 AM IST

അഞ്ച് ലിറ്റര്‍ ഇന്ധനം വാങ്ങുമ്പോള്‍ 25 മില്ലി ലിറ്റര്‍ വരെ കുറവ് വരെയാണ് അനുവദനീയം. എന്നാല്‍ ഇരുപത്തിമൂന്നോളം പമ്പുകളില്‍ 60 മില്ലി ലിറ്ററോളം അളവില്‍ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.  വിഷയത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.