തിരുവനന്തപുരത്ത് പോക്‌സോ കേസ് പ്രതി എസ്‌ഐയെ കുത്തിയതിന് ശേഷം രക്ഷപ്പെട്ടു

Nov 3, 2019, 5:41 PM IST


തിരുവനന്തപുരം ഫോര്‍ട്ട് എസ്‌ഐയ്ക്കാണ് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പോക്‌സോ കേസ് പ്രതിയായ നിയാസിനെ അറസ്റ്റ് ചെയ്യാനായി എത്തിയപ്പോളാണ് പ്രതി കുപ്പി പൊട്ടിച്ച് പൊലീസ് സംഘത്തെ ആക്രമിച്ചത്.