ഒറ്റ ബസിന് 264 തവണ നോട്ടീസ്, 14 ബസുകളുടെ നാല് ലക്ഷത്തോളം പിഴ അടയ്ക്കാതെ കല്ലട

Apr 27, 2019, 2:55 PM IST

ചട്ടം ലംഘിച്ച് അമിതവേഗത്തിലോടിയതിന് സുരേഷ് കല്ലടയുടെ ഉടമസ്ഥതയിലുള്ള ബസിന് 264 തവണയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. 2015 മുതല്‍ സുരേഷ് കല്ലട പിഴയിനത്തില്‍ നല്‍കാനുള്ളത് 397,200 രൂപയാണ്. കെടിസിയുടെ കുടിശ്ശിക 3,40,400 രൂപയും വിനായക ബസിന്റേത് ഒന്നര ലക്ഷവുമാണ്.