മൂത്ത സഹോദരന്റെ ക്വട്ടേഷനില്‍ ഇളയ സഹോദരന്റെ വീട്ടില്‍ ഗുണ്ടാക്രമണം; സ്ത്രീകള്‍ക്ക് നേരെയും കയ്യേറ്റം

Jan 13, 2020, 6:18 PM IST


റോഡിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരിലാണ് ഗുണ്ടാസംഘം തിരുവനന്തപുരത്തെ നിസാമുദ്ദീന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ക്വട്ടേഷന്‍ നല്‍കിയത് മൂത്ത സഹോദരനാണെന്ന് നിസാമുദ്ദീന്‍ പറയുന്നു. മതില്‍ തകര്‍ത്ത സംഘം തടയാനെത്തിയ ബന്ധുക്കളെയും തല്ലിച്ചതച്ചു.