'ഐസോലേഷന്‍ വാര്‍ഡിലെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നു'; കൊവിഡ് രോഗബാധിതരെ കുറിച്ച് എംഎല്‍എ

Mar 8, 2020, 5:21 PM IST

പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച എല്ലായിടങ്ങളും നിരീക്ഷിച്ച് വരുന്നതായി എംഎല്‍എ രാജു എബ്രഹാം. അവര്‍ ആദ്യം ഒഴിഞ്ഞുമാറിയെന്നും ഐസോലേഷന്‍ വാര്‍ഡിലെത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നുവെന്നും എംഎല്‍എ പറഞ്ഞു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്നതിനാല്‍ മിക്ക ബന്ധുക്കളുടെ വീട്ടിലും ഇവര്‍ പോയിട്ടുണ്ടെന്നും അവരെയും നിരീക്ഷിക്കുമെന്നും എംഎല്‍എ പറഞ്ഞു.