പ്രളയം തകര്‍ത്തെറിഞ്ഞ റാന്നിക്ക് അപ്രതീക്ഷിത തിരിച്ചടിയായി കൊവിഡ് 19; ഭീതിയില്‍ ജനങ്ങള്‍

Mar 10, 2020, 5:53 PM IST


പ്രളയം തകര്‍ത്തെറിഞ്ഞ നഷ്ടങ്ങളില്‍ നിന്ന് കരകയറുന്ന റാന്നിയിലെ വ്യാപാരസമൂഹത്തിനും കൊവിഡ് 19 വന്‍ തിരിച്ചടിയാണ്. നഗരത്തില്‍ ആളും അനക്കവുമില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വാര്‍ത്ത വന്നതോടെ ആശുപത്രിയിലേക്കുള്ള ഓട്ടവും കുറഞ്ഞെന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും പറയുന്നു.