ഓണ്‍ലൈന്‍ പരീക്ഷയും മെഡിക്കൽ കോളേജ് നിയമനവും; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചോദ്യത്തിന് റവന്യു മന്ത്രിയുടെ മറുപടി

Apr 11, 2020, 3:40 PM IST

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഓണ്‍ലൈന്‍ പരീക്ഷ വഴി നിയമനം നടത്തുന്നതിനെ കുറിച്ച് ചോദ്യമുന്നയിച്ച് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ആശുപത്രിയുടെ പൂര്‍ത്തീകരണത്തിന് ശേഷമുള്ള പോസ്റ്റുകളല്ല ഇപ്പോള്‍ തീരുമാനിച്ചതെന്നും മറ്റെല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും നിയമിക്കുന്നത് പോലെയാകും ഇവിടെയുമെന്നും റവന്യു മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ കരകയറാന്‍ എന്ന പ്രത്യേക പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.