ശബരിമല നാളെ നട തുറക്കും: ദര്‍ശനത്തിന് ബുക്ക് ചെയ്തത് മുപ്പതിലേറെ സ്ത്രീകള്‍

Nov 15, 2019, 8:54 AM IST

യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലെങ്കിലും കഴിഞ്ഞ മണ്ഡലകാലത്ത് ഒരുക്കിയ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം ഇത്തവണ ശബരിമലയില്‍ വേണ്ടെന്ന് പൊലീസ് തീരുമാനം. അതേ സമയം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്