'സൈനിക മേധാവി രാഷ്ട്രീയത്തിലിടപെടുന്ന അവസ്ഥയാണിന്ന്'; പൗരത്വ നിയമത്തെ വിമർശിച്ച് ഷാഫി പറമ്പിൽ

Dec 31, 2019, 11:32 AM IST

ഇന്ത്യൻ ഭരണഘടനയെ തകർക്കാനും അതിന്റെ മൂല്യങ്ങളെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ എന്തുവില കൊടുത്തും ചെറുക്കാനുള്ള പോരാട്ടത്തിന്റെ മുൻപന്തിയിൽ കേരളം ഉണ്ടായിരിക്കുമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഇന്ത്യ എന്നാൽ നരേന്ദ്ര മോദിയും അമിത് ഷായും അല്ലെന്നും ഇവിടത്തെ കോടാനുകോടി ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.