ലൈബീരിയയില്‍ നിന്നും ചികിത്സക്കെത്തി; ലോക്ക് ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങി ആറുവയസ്സുകാരന്‍

Jun 13, 2020, 8:37 PM IST

വിദേശത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി എത്തിയ ആറുവയസ്സുകാരന്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മൂന്ന് മാസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നു. ജനിച്ചപ്പോള്‍ തന്നെ ജിന്‍പേക്ക് ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നു.ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ലൈബീരിയില്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് കേരളത്തിലെത്തിയത്. ശസ്ത്രക്രിയയക്കും ഒരു മാസത്തെ ചികിത്സക്കുമുള്ള പണം മാത്രമായിരുന്നു ഇവരുടെ കൈവശമുള്ളത്.