സ്പ്രിംക്ലര്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് അടുത്ത മാസം പത്തിനകം സമര്‍പ്പിക്കണം

Aug 18, 2020, 7:46 PM IST


കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് സ്പ്രിംക്ലറിനെ ഏല്‍പ്പിച്ച നടപടിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപികരിച്ച സമിതിയില്‍ മാറ്റം. രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകന്‍ ആയി നിയമിച്ച സാഹചര്യത്തില്‍ ആണ് അന്വേഷണ സംഘത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.