സുശാന്തിന്റെ മരണം; റിയ ചക്രവർത്തിയുടെ ഹർജിയിൽ ഇന്ന് വിധി പറയും

Aug 19, 2020, 8:58 AM IST

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവർത്തി നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി  ഇന്ന്. മഹാരാഷ്ട്രയിൽ നടന്ന മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടാൻ ബീഹാർ സർക്കാരിന് അധികാരമുണ്ടോ എന്ന കാര്യത്തിലായിരിക്കും പ്രധാനമായും കോടതി തീരുമാനം പറയുക.