ശബരിമല വിമാനത്താവളം: സാധ്യതാപഠനം ഏല്‍പ്പിച്ചത് അമേരിക്കന്‍ കമ്പനിയെ, നേരിട്ടെത്താതെ കോടി പ്രതിഫലം

Aug 1, 2020, 11:04 AM IST

ചെറുവള്ളി എസ്റ്റേറ്റിലെ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ പ്രാഥമിക പഠനത്തിനായി 2017ല്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കിയത് ഒരു കോടിയോളം രൂപ. സാമ്പത്തിക-സാങ്കേതിക സാധ്യതാ പഠനത്തിനും പാരിസ്ഥിതികാഘാത പഠനത്തിനും മന്ത്രാലയ അനുമതികള്‍ക്കുമായി 4.67 കോടി രൂപയ്ക്കായിരുന്നു കരാര്‍. വ്യവസ്ഥകളൊന്നും പാലിക്കാതെ 32 പേജ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഒരു കൊല്ലത്തോളം ആരും റിപ്പോര്‍ട്ട് പുറത്തുകണ്ടില്ല.