പരിശോധനാഫലം വാങ്ങാന്‍ വീട്ടിലേക്ക് വിളിപ്പിച്ചു, ചെന്നപ്പോള്‍ പീഡനം; നടുക്കുന്ന സംഭവം തിരുവനന്തപുരത്ത്

Sep 6, 2020, 10:12 PM IST

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ആരോഗ്യ പ്രവര്‍ത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.