അയല്‍വാസികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലെത്തി, യുവാവ് കുത്തേറ്റ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

Aug 27, 2020, 9:39 AM IST


മഞ്ചേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി 26കാരന്‍ കൃപാകരയാണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ കുത്തേറ്റ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.