ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ട ജമ്മു കശ്മീരിന് ബജറ്റില്‍ 30,757 കോടി രൂപ

Feb 1, 2020, 1:35 PM IST

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെട്ട ജമ്മു കശ്മീരിന് 30,757 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ലഡാക്കിനാകട്ടെ 5958 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പുതിയ കേന്ദ്രഭരണപ്രദേശങ്ങള്‍ എന്ന നിലയിലാണ് പ്രത്യേക വികസനഫണ്ട് അനുവദിച്ചിരിക്കുന്നത്.