മോദി ശരാശരി 'എംബിഎ'ക്കാരന്‍റെ നിലവാരത്തിലേക്ക് തരംതാണെന്ന് ജെയ്ക്ക്

Mar 27, 2019, 9:59 PM IST

വലിയ നാടകീയതകള്‍ സൃഷ്ടിച്ച്  പ്രധാനമന്ത്രി ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണ വിജയ പ്രഖ്യാപനം നടത്തിയതിനെതിരെ ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്. മോദിയുടെ ന ടപടി ശരാശരി എംബിഎ വിദ്യാര്‍ഥികളുടെ നിലവാരത്തിലേക്ക് തരംതാണെന്ന് അദ്ദേഹം ആരോപിച്ചു. ഡിആര്‍ഡിഒ തലവന്മാരുടെ അസാന്നിധ്യത്തില്‍ പ്രഖ്യാപനം നടത്തിയതിനെയും ജെയ്ക് കുറ്റപ്പെടുത്തി. കൊച്ചി മെട്രോയുടെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെയും ഉദ്ഘാടനത്തില്‍ ഉമ്മന്‍ ചാണ്ടിയെ ആദരിച്ചിരുന്നിരുന്നില്ലല്ലോ എന്ന് അവതാരകന്‍ ജെയ്ക്കിനെ ഓര്‍മപ്പെടുത്തി. കാണാം ന്യൂസ് അവര്‍ ചര്‍ച്ചയിലെ ഭാഗം.