കൊവിഡ് പ്രതിരോധം പാളിയോ കേരളത്തിൽ? | News Hour 27 Aug 2021

Aug 27, 2021, 10:41 PM IST

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഞായറാഴ്ച ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം. രോഗക്കണക്കിന് പിന്നാലെ പ്രതിദിന മരണക്കണക്കിലും കേരളം രാജ്യത്ത് ഒന്നാമതെത്തി. ടിപിആർ മൂന്നരമാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. കൊവിഡ് പ്രതിരോധം പാളിയെന്ന തുടർ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത് പാർട്ടി പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനത്തിലൂടെ. സർക്കാരിൻറെ നൂറാം ദിവസം കൊവിഡ് ജാഗ്രതാനിർദ്ദേശങ്ങളുമായി മാധ്യമങ്ങളെ കണ്ടത് ആരോഗ്യമന്ത്രി. കൊവിഡ് പ്രതിരോധം പാളിയോ കേരളത്തിൽ? വിമർശനങ്ങൾ രോഗപ്രതിരോധപ്രവർത്തനങ്ങൾ തകർക്കാനുള്ള ഗൂഢാലോചനയോ?