മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് സ്വപ്‌നയുടെ ഓഡിയോ ക്ലിപ്പ്: എന്‍ കെ പ്രേമചന്ദ്രന്‍

Aug 6, 2020, 9:03 PM IST

കേരള പൊലീസിലും ഭരണത്തിന്റെ അകത്തളങ്ങളിലും സ്വപ്‌ന സുരേഷിന് ശക്തമായ സ്വാധീനമുണ്ടെന്ന് എംപി എന്‍ കെ പ്രേമചന്ദ്രന്‍. സ്വപ്‌ന ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് പുറത്തുവിട്ട ഓഡിയോയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കേസുമായി ബന്ധമുണ്ടെന്നതും വ്യക്തമാണ്. പൊലീസില്‍ സ്വാധീനമില്ലാതെ എങ്ങനെയാണ് ഇത്രയും കിലോമീറ്റര്‍ യാത്ര ചെയ്ത് ബെഗളൂരുവില്‍ സ്വപ്‌നയും കൂട്ടരും എത്തിയത്. 
ഈ കേസിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും എംപി ന്യൂസ് അവറില്‍ പറഞ്ഞു.