കെഎസ്ആര്‍ടിസിയിൽ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക്, ബാഗുകളടക്കം അണുവിമുക്തമാക്കും; പ്രവാസികളെ കാത്ത് കൊച്ചി

May 7, 2020, 9:06 PM IST

177 പേരും നാല് കൈകുഞ്ഞുങ്ങളുമടങ്ങുന്ന സംഘമാണ് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് അബുദാബിയില്‍ നിന്ന് എത്തുന്നത്. 30 പേരടങ്ങുന്ന ആറ് സംഘമായാണ് ഇവരെ തിരിക്കുന്നത്. ഇതില്‍ ആദ്യ ബാച്ച് പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. ബാഗുകളടക്കം അണുവിമുക്തമാക്കാനുള്ള സൗകര്യവും എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്.