ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന കൊല്ലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Apr 29, 2020, 8:29 AM IST


കൊവിഡ് ബാധിച്ച് ദുബായില്‍ ഒരു മലയാളി കൂടി മരിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന കൊല്ലം ചടയമംഗലം സ്വദേശി രതീഷ് സോമരാജാണ് മരിച്ചത്. അതേസമയം, മരിച്ച പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം വഹിച്ച് പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്ത്യയിലേക്ക് എത്തും.