ഹമ്മിങ് ബേർഡ് കുടുംബത്തിന്റെ കഥകൾ!

ഹമ്മിങ് ബേർഡ് കുടുംബത്തിന്റെ കഥകൾ!

Published : Jun 02, 2022, 06:43 PM IST

അതിജീവനത്തിനായി ദേശാടനം നടത്തുന്ന പക്ഷികളാണ് ഹമ്മിങ് ബേർഡുകൾ. എന്നാൽ കാലാവസ്ഥ വ്യതിയാനം ഇവയെയും സാരമായി ബാധിക്കുന്നുണ്ട്. 

അതിജീവനത്തിനായി ദേശാടനം നടത്തുന്ന പക്ഷികളാണ് ഹമ്മിങ് ബേർഡുകൾ. എന്നാൽ കാലാവസ്ഥ വ്യതിയാനം ഇവയെയും സാരമായി ബാധിക്കുന്നുണ്ട്. 
ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ആണ് ബീ ഹമ്മിംഗ്ബേർഡ് , ക്യൂബൻ തദ്ദേശീയ പക്ഷിയായ ഇവയെ ക്യൂബൻ ദ്വീപ സമൂഹത്തിൽ പെട്ട കരിബീയനിലും കണ്ടു വരുന്നു. ജീവിച്ചിരിക്കുന്ന പക്ഷികളിൽ ഏറ്റവും ചെറുതായ ഇവ മറ്റു ഹമ്മിങ് ബേർഡുകളെ പോലെ തന്നെ വേഗതയേറിയ പറവകളാണ് . പെണ്ണിന് ഏകദേശം 2.6 ഗ്രാം ഭാരവും 2.4 ഇഞ്ച് നീളവും , ആണിന് 1.95 ഗ്രാം ഭാരവും 2.2 ഇഞ്ച് നീളവും കാണും. കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാൻ ഇവയ്ക്കാകുമോ എന്നതാണ് ചോദ്യം. 
ലോകം വലിയ പ്രതിസന്ധികളിലേക്ക് പോവുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എല്ലാ അർത്ഥത്തിലും തിരിച്ചടിയുണ്ടാക്കാൻ പോന്നതാണ്. ആഗോള താപനിലയിലെ(Global warming) വർധന  1.5 ഡിഗ്രി സെൽഷ്യസിന് താഴെ പിടിച്ചു നിർത്താൻ കാലാവസ്ഥാ ഉച്ചകോടിയിൽ(Climate change conference) ധാരണ. ഇതല്ലാതെ കാലവസ്ഥാ വ്യതിയാനം തടയാൻ മറ്റ് മാർഗങ്ങളില്ലെന്നും ഉച്ചകോടി വ്യക്തമാക്കി. ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടനാണ് പ്രമേയം അവതരിപ്പിച്ചത്. മറ്റു രാജ്യങ്ങള്‍ കൂടി അംഗീകരിച്ചാല്‍ പ്രമേയം ഔദ്യോഗികമായി പുറത്തിറക്കും. കാലാവസ്ഥാ വ്യതിയാനം തടയാൻ വികസിത രാജ്യങ്ങൾ വ്ഗാദനം ചെയ്ത പണം ഉറപ്പാക്കണമെന്നും ഗ്ലാസ്കോ ഉച്ചകോടി ആവശ്യപ്പെട്ടു. കൽക്കരി അടക്കം ഫോസിൽ ഇന്ധനങ്ങൾക്കുള്ള ഇളവ് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ത്യയടക്കം രാജ്യങ്ങൾ ഇതിനോട് എതിർപ്പ് അറിയിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന കലാവസ്ഥാ ഉച്ചക്കോടി സമാപിച്ചു. ഉച്ചക്കോടിയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. ആഗോളതാപനം ഈ നിലയ്ക്ക് തുടര്‍ന്നാല്‍,  2050 -ഓട് കൂടി ആര്‍ട്ടിക് സമുദ്രത്തില്‍ ഹിമകണങ്ങള്‍ അവശേഷിക്കില്ലെന്നാണ് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് നടത്തിയ പഠനം. ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ അതിവേഗം കുറയുന്നതായാണ് നാഷണല്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിലെ (NCPOR)  ജൂഹി യാദവിന്റെയും ഡോ. അവിനാഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്. നാച്ചുറല്‍ ഹസാര്‍ഡ്‌സ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
ആര്‍ട്ടിക് സമുദ്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു 2019 ജൂലൈ മാസം. കഴിഞ്ഞ 41 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ അവസ്ഥയാണിത്. ഇതു മൂലം ഗണ്യമായ ഹിമ നഷ്ടമാണ് ഉണ്ടാവുന്നത്. 
ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അതിവേഗം  ഒരു ദശകത്തില്‍ 4.7% എന്ന തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത് സമുദ്രത്തിലെ താപപ്രവാഹത്തിന്റെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയാണ്. 2019 സെപ്റ്റംബറില്‍,  കടല്‍ ഹിമകണങ്ങള്‍ കുറയുന്ന  പ്രവണത 13 ശതമാനത്തിലേക്ക് എത്തി. ഇത് റെക്കോര്‍ഡായിരുന്നു. 2012ല്‍  5.32 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നു റെക്കോര്‍ഡെങ്കില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് 5.65 മില്യന്‍ ചതുരശ്ര കിലോമീറ്റര്‍  കുറവാണ് ആര്‍ട്ടിക് സമുദ്രത്തിലെ ഹിമത്തില്‍ വന്നിരിക്കുന്നത്.
ഈ നിരക്കില്‍ സമുദ്ര ഹിമം കുറഞ്ഞാല്‍ ഭാവിയില്‍ ആഗോള താപനില വര്‍ദ്ധിക്കുന്നതനുസരിച്ചു ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്ന് പഠനം നയിച്ച ഡോ. അവിനാഷ് കുമാര്‍ തുറന്നുകാട്ടുന്നു. 
ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കര-സമുദ്ര താപനില പ്രക്രിയകള്‍ സമുദ്ര ഹിമം കുറയുന്ന അവസ്ഥയ്ക്കാണ് വഴിതെളിയിക്കുന്നത്. ഇതു ആഗോള സമുദ്രചംക്രമണത്തില്‍ വലിയരീതിയിലുള്ള വ്യതിയാനങ്ങളിലേക്ക് നയിക്കും. 

55:20ക്രൈസ്തവർക്കെതിരായ അക്രമം ആരുടെ അജണ്ട?| PG Suresh Kumar | News Hour 25 Dec 2025
23:55കൃഷിയെന്ന തൻ്റെ സ്വപ്നം സാക്ഷാത്കരിച്ച തിരുവനന്തപുരം സ്വദേശി അനിൽ
54:47വെറും സ്വർണ മോഷണക്കേസായി ഒതുക്കുമോ? ശരിക്കും തോറ്റത് ആരാണ്? | PG Suresh Kumar | News Hour
19:45ഇ വിറ്റാര 2025; ഇലക്ട്രിക് കാർ വിപണിയിൽ തരം​ഗമാകാനൊരുങ്ങി മാരുതി സുസുക്കി | Evo India
39:48പാരഡിയിലും തോറ്റ് കോമഡിയാകുന്നോ സിപിഎം? | PG Suresh Kumar | Nerkkuner 21 December 2025
55:19കരണത്തടിക്കുന്ന പൊലീസിന് കാവലാളാര്? | Abgeoth Varghese | News Hour | 21 Dec 2025
22:41റഷ്യൻ ആസ്തികളിൽ തൊട്ടുകളിക്കാതെ യൂറോപ്പ് | Lokajalakam 21 December 2025
22:21രാജകീയം... പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വമ്പൻ സ്വീകരണം ഒരുക്കി ഒമാൻ | Gulf Roundup
22:18ഇന്ത്യ- ഒമാൻ വ്യാപാര കരാർ മോദിയുടെ വിദേശ സന്ദർശനങ്ങളിലെ പൊൻതൂവലോ? | Around and Aside | Oman | India
55:59പിണറായി കേന്ദ്രത്തിന് വഴങ്ങുന്നോ?| Vinu V John | News Hour 20 Dec 2025