'പാടത്തിലൂടെയും പാവങ്ങളുടെ ഇടയിലൂടെയും നടക്കാന്‍ തീരുമാനിച്ചു', ട്വന്റി 20ക്കൊപ്പം ജേക്കബ് തോമസ്

Mar 26, 2019, 10:57 AM IST

ഒരു വര്‍ഷത്തിലധികമായി ഒരു ജോലിയും ചെയ്യാതെ തന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും ഒന്നും ചെയ്യാതിരുന്നാല്‍ ക്ഷയിച്ചുപോവുമെന്നും ഐപിഎസ് സ്ഥാനത്തുനിന്ന് രാജിവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജേക്കബ് തോമസ് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കുകയാണെന്നും ചാലക്കുടി മണ്ഡലത്തില്‍ 101 ശതമാനം വിജയിക്കുമെന്നും കിഴക്കമ്പലത്തെ ട്വന്റി 20 സന്ദര്‍ശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.