ഡിജിപി ജേക്കബ് തോമസ് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ മത്സരിക്കും

Mar 21, 2019, 2:48 PM IST

ഐപിഎസ് പദവി രാജിവച്ച് ട്വന്റി 20 കൂട്ടായ്മയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയാവാന്‍ തയ്യാറായി ഡിജിപി ജേക്കബ് തോമസ്. ഇടതുസര്‍ക്കാറും കേന്ദ്രവും ഒന്നരവര്‍ഷമായി തന്റെ പരാതികള്‍ അവഗണിക്കുകയാണെന്നും ഇനി സര്‍വീസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് ജേക്കബ് തോമസിന്റെ നിലപാട്.