എട്ടുപേര്‍ ആക്രമിച്ചതിന്റെ പേരില്‍ ഒരു രാജ്യത്തിനെതിരെ തിരിയുന്നത് ശരിയല്ലെന്ന് സാം പിത്രോഡ

Mar 22, 2019, 12:21 PM IST

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ ആക്രമിച്ചത് ശരിയായില്ലെന്ന പരാമര്‍ശവുമായി കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡ. ബാലാകോട്ട് പ്രത്യാക്രമണത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ടെന്നും 300 പേരെ നമ്മള്‍ വധിച്ചെങ്കില്‍ അത് ഇന്ത്യന്‍ പൗരന്മാരെ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.