പെണ്‍പടയും പിന്നിലല്ല; പരിഷ്‌കരിച്ച ലാത്തിച്ചാര്‍ജിലും പരിശീലനം നേടി മുന്നോട്ട്

Mar 21, 2019, 4:59 PM IST

ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള ലാത്തിച്ചാര്‍ജ് രീതിയില്‍ നിന്നും കേരള പൊലീസ് മുന്നോട്ട്. ഡിഐജി സേതുരാമന്‍ രൂപകല്‍പ്പന ചെയ്ത പരിഷ്‌കൃത ലാത്തിച്ചാര്‍ജ് രീതി ആദ്യം പഠിക്കുന്നത് കേരള പൊലീസിലെ 568 പെണ്‍പൊലീസുകാര്‍. മനുഷ്യാവകാശ ലംഘനം ഒഴിവാക്കി എങ്ങനെ ആക്രമണം തടയാമെന്നും പരിശീലനത്തില്‍ പഠിപ്പിക്കുന്നു. നാല് രീതികളാണ് പ്രധാനമായും ലാത്തിച്ചാര്‍ജ് പരിശീലനത്തില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ 40 പേര്‍ക്കാണ് പരിശീലനം ലഭിച്ചത്.