അഭിനന്ദനുമായി പാക് സംഘം ലാഹോറിലേക്ക് തിരിച്ചു, രണ്ടുമണിയോടെ വാഗയിലെത്തും

Mar 1, 2019, 12:41 PM IST

പാകിസ്ഥാന്റെ പിടിയിലായ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉച്ചയ്ക്ക് രണ്ടുമണിയോടെ വാഗ അതിര്‍ത്തിയിലെത്തിക്കും. പാക് സംഘം ലാഹോറിലേക്ക് വിമാനത്തില്‍ തിരിച്ചതായാണ് വിവരം. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരിക്കാനെത്തും.