മോദിയെ മടയിലെത്തി വെല്ലുവിളിച്ച് പ്രിയങ്ക, തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരമെന്ന് പ്രഖ്യാപനം

Mar 12, 2019, 6:54 PM IST

സുരക്ഷാപ്രശ്‌നങ്ങളില്‍ മോദി മുതലെടുപ്പ് നടത്തുന്നെന്ന് അഹമ്മദാബാദില്‍ ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രമേയം. പ്രധാനമന്ത്രി ഇരവാദമുയര്‍ത്തുമ്പോള്‍ ജനങ്ങളാണ് ഇരകളാകുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു. യോഗത്തിന് ശേഷം അഹമ്മദാബാദില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു.